Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ യുവതി...

ഗോവയിൽ യുവതി ഹോട്ടലിൽ മരിച്ചനിലയിൽ; ആൺസുഹൃത്തിനായി അന്വേഷണം

text_fields
bookmark_border
suicide-23
cancel

പനാജി: ഗോവയിലെ ഹിമാചൽ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത്​ ഗോവയിലാണ്​ അൽക സൈനിയെന്ന 25കാരിയുടെ മൃതദേഹം കണ്ടെത്തിയത്​. അർപോറയിലെ ഹോട്ടലിലായിരുന്നു സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ സംഭവത്തിന്​ ശേഷം കാണാതായിട്ടുണ്ട്​. ഇയാൾക്ക്​ പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ഹോട്ടലിൽ മെയിൻറൻസ്​ സ്​​റ്റാഫാണ്​ മൃതദേഹം കണ്ടെത്തിയത്​. കഴുത്തിൽ കുത്തേറ്റതിൻെറ പാടുകളുണ്ട്​. പൊലീസെത്തി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി പനാജി മെഡിക്കൽ കോളജിലേക്ക്​ മാറ്റി.

സംഭവത്തിന്​ ശേഷം അൽക സൈനയുടെ മുറിയിൽ നിന്ന്​ രണ്ട്​ പേർ ഇറങ്ങി പോവുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്​ ലഭിച്ചിട്ടുണ്ടെന്നാണ്​ സൂചന. എന്നാൽ, ഇതിനെ കുറിച്ച്​ കൂടുതൽ കാര്യങ്ങൾ വ്യക്​തമാക്കാൻ പൊലീസ്​ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goamalayalam newsYoung girl death
News Summary - 25-year-old Woman Tourist Found Dead-India news
Next Story