വഴി പിരിഞ്ഞിട്ട് 25 വർഷങ്ങൾ; ഒടുവിൽ ശരത് യാദവും ലാലു പ്രസാദും ഒന്നിക്കുന്നു
text_fieldsന്യൂഡൽഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരത് യാദവിന്‍റെ ലോക്താന്ത്രിക് ജനതാ ദൾ (എൽ.ജെ.ഡി) ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാ ദളുമായി (ആർ.ജെ.ഡി) ലയിക്കുന്നു. ന്യൂഡൽഹിയിലെ ശരത് യാദവിന്‍റെ വസതിയിൽ ഞായറാഴ്ച നടക്കുന്ന ഇരു പാർട്ടികളുടെയും ലയന പ്രഖ്യാപനത്തിൽ മുതിർന്ന ആർ.ജെ.ഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി പ്രസാദ് യാദവ് പങ്കെടുക്കും.
2018ൽ എൽ.ജെ.ഡി രൂപവത്കരിച്ചെങ്കിലും ഒരു തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർഥികളുണ്ടായിരുന്നില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മധേപുര മണ്ഡലത്തിൽ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിച്ച ശരത് യാദവ് പരാജയപ്പെട്ടിരുന്നു. 2020 ബിഹാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശരത്തിന്‍റെ മകൾ സുഹാസിനി യാദവ് കോൺഗ്രസ് ടിക്കറ്റിലാണ് ബിഹാരിഗഞ്ച് മണ്ഡലത്തിൽനിന്ന് മത്സരിച്ചത്. അവരും പരാജയപ്പെടുകയാണുണ്ടായത്.
ഒരു കാലത്ത് സുഹൃത്തും പിന്നീട് എതിരാളിയുമായ ലാലുവിന്റെ പാർട്ടിയുമായി എൽ.ജെ.ഡിയെ ലയിപ്പിക്കാനുള്ള തീരുമാനം വിവിധ ജനതാദൾ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് ശര്ത യാദവ് വ്യക്തമാക്കി. 1997ലാണ് ഇരുവരും വേർപിരിയുന്നത്. ലാലു ആർ.ജെ.ഡിയും ശരത് യാദവ് ജെ.ഡി (യു) പാർട്ടിയും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.