10 വർഷത്തിനിടെ മരിച്ചത് 2.6 ലക്ഷം പേർ
text_fieldsന്യൂഡൽഹി: പത്തുവർഷത്തിനിടെ രാജ്യത്ത് ട്രെയിനപകടത്തിൽ മരിച്ചത് 2.6 ലക്ഷംപേർ. ഇതിലേറെപ്പേരും മരിച്ചത് ട്രെയിനിൽനിന്ന് വീണോ ഇടിച്ചോ ആണ്. 2017-21 കാലത്ത് നടന്ന അപകടങ്ങളിൽ 70 ശതമാനവും ഇത്തരത്തിലുള്ളവയാണെന്ന് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ വ്യക്തമാക്കുന്നു.
റിപ്പോർട്ടനുസരിച്ച് 2011ൽ റെയിൽവേ അപകടങ്ങളിൽ ഏകദേശം 25,872 പേരാണ് മരിച്ചത്. 2012ൽ ഇത് 27,000 ആയും 2013ൽ 27,765 ആയും ഉയർന്നു. 2014ൽ 25,000വും 2017ൽ 24,000 ആയും കുറഞ്ഞു. 2017 മുതൽ 2019 വരെ 24,000ത്തിനടുത്തായിരുന്നു മരണങ്ങൾ. 2020 കോവിഡ് കാലത്താണ് അപകട മരണങ്ങൾ വൻതോതിൽ കുറഞ്ഞത്. ആ വർഷം 11,968 പേർക്കാണ് ജീവൻ നഷ്ടമായത്. 2021ൽ ഇത് 27 ശതമാനം വർധിച്ച് 16,431 ആയി. തീപിടിത്തം/സ്ഫോടനം മൂലം 2021ൽ മരണമുണ്ടായിട്ടില്ല. 2017-21 കാലയളവിൽ മഹാരാഷ്ട്രയിലാണ് മരണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. 17,000 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. ഉത്തർപ്രദേശിൽ 13,074 പേരും പശ്ചിമബംഗാളിൽ 11,967 പേരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.