സഹതടവുകാർ ആക്രമിച്ചു: ഡേവിഡ് ഹെഡ്ലി ഗുരുതരാവസ്ഥയിൽ
text_fieldsന്യൂഡൽഹി: അമേരിക്കയിലെ ജയിലിൽ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യ ആസൂത്രകൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ സഹതടവുകാർ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലിയെ ആശുപത്രിയിൽ െഎ.സി.യു വിലേക്ക് മാറ്റി.
ഷിക്കാഗോയിലെ മെട്രോപൊളിറ്റൻ കറക്ഷൻ സെൻററിൽ വെച്ച് ജൂലൈ എട്ടിനാണ് ഹെഡ്ലിക്ക് സഹതടവുകാരിൽ നിന്നും മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹെഡ്ലിയെ നോർത്ത് ഇവാസ്റ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
ലശ്കറെ ത്വയ്യിബ ഭീകരപ്രവർത്തകനായ പാക്-അമേരിക്കന്‍ വംശജൻ ഹെഡ്ലിയെ മുംബൈ ഭീകരാക്രമണക്കേസിൽ 35 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചിരിക്കയാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താമെന്ന ഉറപ്പിൽ ഇയാളെ മാപ്പുസാക്ഷിയാക്കിയിരുന്നു. ലശ്കറെ ത്വയ്യിബയും പാക് ചാരസംഘടനയായ ഐ.എസ്.ഐ.യും ചേര്‍ന്നാണ് മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്ന് ഹെഡ്ലി മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.