Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശമ്പളമില്ല; ജെറ്റ്​...

ശമ്പളമില്ല; ജെറ്റ്​ എയർവേയ്​സിലെ 260 പൈലറ്റുമാർ സ്​പൈസ്​ജെറ്റിലേക്ക്​

text_fields
bookmark_border
ശമ്പളമില്ല; ജെറ്റ്​ എയർവേയ്​സിലെ 260 പൈലറ്റുമാർ സ്​പൈസ്​ജെറ്റിലേക്ക്​
cancel

ന്യൂഡൽഹി: ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന്​ ജെറ്റ്​ എയർവേയ്​സ്​ വിടാനൊരുങ്ങി 260 പൈലറ്റുമാർ. സ്വകാര്യ വിമാന കമ്പനിയായ സ്​പൈസ്​ ജെറ്റി​​​െൻറ അഭിമുഖത്തിലാണ്​ ജെറ്റ്​ എയർവേയ്​സ്​ പൈലറ്റുമാർ പ​െങ്കടുത്തത്​. ബോയിങ്​ വിമാനങ്ങൾ പറത്തുന്ന 150 സീനിയർ പൈലറ്റുമാർ ഉൾപ്പടെയുള്ളവരാണ്​ ജെറ്റ്​ എയർവേയ്​സ്​ വിടുന്നത്​.

കടക്കെണിയിലായ ജെറ്റ്​ എയർവേയ്​സിനെ രക്ഷിക്കാൻ പൊതുമേഖല ബാങ്കുകളോട്​ ഇടപ്പെടാൻ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതുമേഖല ബാങ്കുകൾക്കും ഇതിനുള്ള കൃത്യമായ പദ്ധതി തയാറാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ ജീവനക്കാർ ജെറ്റ്​ എയർവേയ്​സ്​ വിടാൻ നിർബന്ധിതമായത്​.

ജെറ്റ്​ എയർവേയ്​സിന്​ നിലവിൽ 1900 പൈലറ്റുമാരാണ്​ ഉള്ളത്​. പ്രതിസന്ധിയുടെ പശ്​ചാത്തലത്തിൽ ഇതിൽ ഭൂരിപക്ഷവും ആഭ്യന്തര സർവീസുകൾ നടത്തുന്ന സ്വകാര്യ വിമാന കമ്പനികളിലേക്ക്​ ചേക്കേറാനുള്ള ഒരുക്കത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysSpiceJetmalayalam newsPiolet
News Summary - 260 Jet Airways pilots apply to join SpiceJet-India news
Next Story