മഹാരാഷ്ട്രയിൽ 2608 പുതിയ കോവിഡ് രോഗികൾ; മരണം 60
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത് 2,608 പേർക്ക്. 60 പേർ മരിച്ചു. ഇതിൽ 1,566 രോഗികളും 40 മരണവും മുംബൈയിലാണ്. ഇതോടെ മുംബൈയിലെ 28,817 പേരടക്കം മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 47,190 ആയും മരണം 1,577 ആയും ഉയർന്നു.
949 മരണം മുംബൈയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം 2,000 ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും 60 ഒാളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.
രോഗികളുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം കിടക്കകളും കോവിഡ് ചികിത്സക്കായി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്കിലാണ് ചികിത്സ. സ്വകാര്യ ആശുപത്രികൾ ഇതുവരെ ഇൗടാക്കിയിരുന്ന നിരക്കിെൻറ 82 ശതമാനത്തിൽ താഴെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക്.
അതേസമയം, പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും സംസ്ഥാനത്ത് മരണ നിരക്കും എണ്ണം ഇരട്ടിക്കുന്നതിന്‍റെ തോതും കുറഞ്ഞിട്ടുണ്ട്. മരണ നിരക്ക് 3.4 ആണ്. രോഗികളുടെ എണ്ണം നേരത്തെ ഒരാഴ്ചകൊണ്ടാണ് ഇരട്ടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രണ്ടാഴ്ചയായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.