പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1501 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ്.
24 മണിക്കൂറിനിടെ 1501 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷം കടന്നത്. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയിലാണ് (419) ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 167 പേർ മരിച്ചു.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.47 കോടി ആയി ഉയർന്നു. 18,01,316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,28,09,643 രോഗമുക്തരായിട്ടുണ്ട്. 1,77,150 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം. 67,123 പേർക്കാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തർപ്രദേശാണ് രോഗബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ സംസ്ഥാനം. ഡൽഹി (24,375), കർണാടക (17,489), ഛത്തീസ്ഗഢ് (16083) എന്നീ സംസ്ഥാനങ്ങളിലെയും നില അതീവ ഗുരുതരമാണ്.
രാജ്യത്ത് ഇതുവരെ 12,26,22,590 പേരെ വാക്സിനേഷന് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.