ഹിമാചലിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികൾ ഉൾെപ്പടെ 30 മരണം
text_fieldsഷിംല: ഹിമാചൽപ്രദേശിൽ സ്കൂൾ ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണ് 27 വിദ്യാർഥികൾ ഉൾെപ്പടെ 30 പേർ മരിച്ചു. നുർപുർ -ചമ്പ്ര ഹൈവേയിലാണ് ദുരന്തം. ഡ്രൈവറായ മദൻലാലും (67) രണ്ട് അധ്യാപികമാരുമാണ് മരിച്ച മറ്റു മൂന്നുപേരെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 13 പേരെ പത്താൻകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വസീർ റാം സിങ് പതാനിയ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്. മരിച്ച കുട്ടികളിലേറെയും പ്രൈമറി ക്ലാസിൽ പഠിക്കുന്ന 10 വയസ്സിന് താഴെയുള്ളവരാണ്. അപകടം നടക്കുേമ്പാൾ ബസിൽ 40 മുതൽ 45 വരെ ആളുകൾ ഉണ്ടായിരുന്നു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ലോകത്തിലെതന്നെ ഏറ്റവും ദുർഘടമായ റോഡുള്ള മേഖലയാണിത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ജയ്റാം താക്കൂർ അഞ്ചുലക്ഷം രൂപ അടിയന്തര ധന സഹായം പ്രഖ്യാപിച്ചു. ഭക്ഷ്യമന്ത്രി കൃഷൻ കപൂർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.