27 കോടി അസംഘടിത, അന്തർ സംസ്ഥാന തൊഴിലാളികൾ പോർട്ടലിൽ രജിസ്റ്റർചെയ്തു
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ നൽകിയ കണക്കനുസരിച്ച് 27 കോടിയിലധികം അസംഘടിത, അന്തർ സംസ്ഥാന തൊഴിലാളികൾ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂ, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ തൊഴിലാളികളുടെ ഭക്ഷ്യസുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താൻ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗദീപ് ചോഹ്കർ എന്നിവർ നൽകിയ ഹരജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
വിവരങ്ങൾ സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രത്തിന് ജസ്റ്റിസുമാരായ എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവർ അടങ്ങുന്ന ബെഞ്ച് നിർദേശം നൽകി. ജൂൺ 20ന് ഹരജി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.