ട്രെയിനിെൻറ മുമ്പിൽ ചാടി ഡോക്ടറുടെ ആത്മഹത്യ ശ്രമം video
text_fieldsന്യൂഡൽഹി: ഒാടിക്കൊണ്ടിരുന്ന ട്രെയിനിെൻറ മുമ്പിൽ ചാടി ആത്മഹത്യ ശ്രമം നടത്തിയ യുവതി പരിക്കുകളോടെ ആശുപത്രിയിൽ. ഡൽഹിയിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന 27കാരിയായ ഡോക്ടറാണ് ആത്മത്യ ശ്രമം നടത്തിയത്. ഡൽഹിയിലെ ഗുഡ്ഗാവിലെ ഗുരു ദ്രോണാചാര്യ മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം.
27-year-old woman doctor jumps before metro train at Guru Dronacharya metro station today morning, via @Sanjeeverma786 @htTweets @HTGurgaon pic.twitter.com/3JSkzRwcJo
— Rashpal Singh (@rashysingh) February 20, 2017
റെയിൽവെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന യുവതി സ്റ്റേഷനിലെത്തിയ ട്രെയിനിന് മുന്നിലേക്ക് പൊടുന്നനെ എടുത്ത് ചാടുകയായിരുന്നു. സംഭവത്തിെൻറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു.
തുടർന്ന് പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആത്മഹത്യ ശ്രമം നടത്താനുണ്ടായ കാരണത്തെ കുറിച്ച് യുവതിയിൽ നിന്ന് മൊഴിയെടുക്കാൻ കാത്തിരിക്കുകയാണെന്നും മൊഴി നൽകാവുന്ന അവസ്ഥയിലല്ല ഇപ്പോൾ യുവതിയെന്നും പൊലീസ് പറഞ്ഞു. അതേസമയം യുവതി ആത്മഹത്യ ശ്രമം നടത്തിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.