24 മണിക്കൂറിനിടെ 2,76,070 കോവിഡ് കേസുകൾ; പരിശോധിച്ചത് 20.55 ലക്ഷം സാമ്പിളുകൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,76,070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3874ആണ് ജീവൻ നഷ്ടമായവരുടെ എണ്ണം. രോഗബാധിതരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ് കൂടുതെലന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
3,69,077 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 31,29,878 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,57,72,400 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 2,23,55,440 പേർ രോഗമുക്തി നേടി. 2,87,122 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ചിരുന്നു. 20.55ലക്ഷം സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
5,58,911 പേർ ചികിത്സയിലുള്ള കർണാടകയിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,04,229 ആയി കുറഞ്ഞു. രാജ്യത്തെ 69.02 കേസുകളും കർണാടക, മഹാരാഷ്ട്ര, കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിെൻറ രണ്ടാം തരംഗം അവസാനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ബ്ലാക്ക് ഫംഗസ് കേസുകൾ ചികിത്സിച്ച് ഭേദമാക്കിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.