മുതുമലയിലെ 28 ആനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി
text_fieldsഊട്ടി: മുതുമല ഫോറസ്റ്റ് കാമ്പിലെ 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ പെൺസിംഹം കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ആനകളെ പരിശോധനക്ക് വിധേയരാക്കിയത്.
എല്ലാ ആനകളുടേയും സാമ്പിളുകൾ ശേഖരിച്ച് ഉത്തർപ്രദേശിലെ ഇസത്ത് നഗറിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്ന് വനം മന്ത്രി തമിഴ്നാട് കെ. രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു.
രാവിലെ മുതൽ ഉച്ചവരെ ആനകളുടെ സ്രവമെടുക്കൽ നീണ്ടുനിന്നു. ആനകളെ കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് ശേഖരിച്ചത്.
പെൺസിംഹം കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 11 സിംഹങ്ങളിൽ ഒൻപത് എണ്ണത്തിനും കോവിഡ് പിടിപെട്ടിട്ടുണ്ട്.
52 ആന പാപ്പാന്മാർക്കും 27 സഹായികൾക്കും കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. താപനില പരിശോധിച്ചതിനുശേഷം മാത്രമേ ആനകൾക്ക് തീറ്റ നൽകാൻ പാപ്പാന്മാരെ അനുവദിക്കാവൂ എന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.