ഹിമാചലിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 28 മരണം VIDEO
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ ഷിംലക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യത. പരിക്കേറ്റവരെ രാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.15ഒാടെ ഷിംലയിലെ രാംപൂരിൽ ദേശീയപാത അഞ്ചിലാണ് അപകടമുണ്ടായത്.
ഹിമാചൽ തലസ്ഥാനമായ ഷിംലയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് സംഭവം. യാത്രക്കാരുമായി കിന്നൗറിൽ നിന്ന് സോളനിലേക്ക് പോവുകയായിരുന്നു ബസ്. റോഡിൽ നിന്ന് സ്കിഡ് ചെയ്ത ബസ് നിയന്ത്രണംവിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നതായി ഷിംല ഡെപ്യൂട്ടി കമീഷണർ റോഹൻ ചന്ദ് ഠാക്കൂർ അറിയിച്ചു.
സത് ലജ് നദിയുടെ കരയിൽ നിന്ന് ഏകദേശം 200 മീറ്റർ ഉയരത്തിലാണ് ബസ് കുടുങ്ങി കിടക്കുന്നത്. നാട്ടുകാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
#WATCH Himachal Pradesh: 28 killed, 9 injured after a bus travelling to Solan from Kinnaur rolled down a gorge near Shimla's Rampur. pic.twitter.com/YsQblkcPIH
— ANI (@ANI_news) July 20, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.