29 നഗരങ്ങളിൽ പുതിയ എയർപോർട്ടുകൾ; ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ്
text_fieldsരാജ്യത്തെ വ്യോമയാനരംഗത്തെ കുതിപ്പ് ലക്ഷ്യമിട്ട് 29 നഗരങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിൽ പത്ത് വിമാനത്താവളങ്ങളുടെ പഠനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ചെറു നഗരങ്ങളെ അന്താരാഷ്ട്ര വ്യോമപാതയുമായി ബന്ധിപ്പിക്കുകയാണ് എയർപോർട്ടുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.
ദേശീയ മാധ്യമമായ മിന്റിന്റെ റിപ്പോർട്ട് പ്രകാരം ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ എയർപോർട്ടുകൾ നിർമിക്കുക. ഒമ്പത് പുതിയ എയർപോർട്ടുകളാവും ഗുജറാത്തിൽ പണിയുക. അത് കഴിഞ്ഞാൽ കർണാടക, മധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കാവും കൂടുതൽ എയർപോർട്ടുകൾ ലഭിക്കുക. 13 സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഓരോ എയർപോർട്ട് വീതവും ഉണ്ടാകും.
അഞ്ച് വർഷത്തെ പദ്ധതിയിലാണ് നഗരങ്ങളിൽ വിമാനത്താവളങ്ങളുടെ നിർമാണം പൂർത്തിയാക്കുക. വൻ നഗരങ്ങളിൽ പരമാവധി ശേഷിയെത്തിയ വിമാനത്താവളങ്ങളുടെ വികസനവും കേന്ദ്രസർക്കാറിന്റെ അജണ്ടയിലുണ്ട്. ഇതിനൊപ്പം നിലവിലുള്ള എയർപോർട്ടുകളിൽ ഭൂരിപക്ഷവും ബോയിങ്ങിന്റേയും എയർബസിന്റേയും വലിയ വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന രീതിയിലേക്ക് വികസിപ്പിക്കും.
അതേസമയം, പദ്ധതി തുടക്കത്തിലാണ് ഇപ്പോഴുള്ളതെന്നും ഓരോ വിമാനത്താവളത്തിനും വേണ്ടി വിശദമായ പഠനം നടത്തിയതിന് ശേഷമാവും അന്തിമാനുമതി നൽകുകയെന്നും എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.