29 യു.എസ് ഉൽപന്നങ്ങളുടെ അധിക നികുതി പിൻവലിക്കും
text_fieldsന്യൂഡൽഹി: യു.എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയ അധിക നികുതി പിൻവലിക്കാൻ തീരുമാനിച്ചു. ആഗസ്റ്റ് നാലിനകം 29 ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലെ തർക്കത്തിന് പരിഹാരമാകുമെന്ന് ഒൗദ്യോഗിക വക്താവ് അറിയിച്ചു.
ഇന്ത്യ-യു.എസ് ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അടുത്ത മാസം മധ്യത്തോടെ യു.എസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം യു.എസ് അധികൃതരുമായി നടത്തുന്ന ചർച്ചക്കുശേഷം ഉൽപന്നങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ യു.എസ് നടപടിയെ തുടർന്നാണ് അമേരിക്കൻ ഉൽപന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ വർധിപ്പിച്ചത്. ഇതിനെതിരെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കാൻ സമ്മർദം ശക്തമാക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.