Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 9:18 PM IST Updated On
date_range 30 May 2020 9:18 PM ISTമഹാരാഷ്ട്രയിൽ 2,940 പുതിയ കോവിഡ് ബാധിതർ; 99 മരണം
text_fieldsbookmark_border
മുംബൈ: ശനിയാഴ്ച 2,940 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷട്രയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം 65,168 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99 പേരാണ് മരിച്ചത്. 2,197 ആണ് ഇതുവരെയുള്ള മരണസംഖ്യ.
മുംബൈയിൽ 1510 പോർക്ക് രോഗം കണ്ടെത്തുകയും 54 പേർ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെയുള്ള നഗരത്തിലെ രോഗികളുടെ എണ്ണം 38,442 ആയും മരണം 1227 ആയും ഉയർന്നു. സംസഥാനത്തെ പുതിയ രോഗികളിൽ 114 പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. ഒരു ഉദ്യോഗസ്ഥൻ മരിക്കുകയും ചെയ്തു.
ഇതോടെ കോവിഡ് ബാധിതരായ പൊലിസുകാരുടെ എണ്ണം 2,325ഉം മരണം 26ഉം ആയി. സംസ്ഥാനത്ത് ഇതുവരെ 28,081 പേർ രോഗമുക്തരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story