ജമ്മുകശ്മീരിൽ 2 ജി മൊബൈൽ ഇൻറർനെറ്റ് ബന്ധം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കും
text_fieldsജമ്മുകശ്മീർ: ജമ്മുകശ്മീരിൽ ഇന്ന് മുതൽ ബ്രോഡ്‌ബാൻഡ്, മൊബൈൽ ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമ ാനിച്ചു. നിയന്ത്രണങ്ങളോടെയാണ് മൊബൈൽ ഇൻറർനെറ് ബന്ധം പുനഃസ്ഥാപിക്കുക.
ഇൻറർനെറ്റ് ഉപയോഗം വൈറ്റ്‌ലിസ്റ്റ് ചെയ്‌ത വെബ്‌സൈറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തും. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് തടസ്സമില്ല. താരതമ്യേന വേഗത കുറഞ്ഞ 2 ജി സാങ്കേതികവിദ്യയിലുള്ള ഇൻറനെറ്റ് ബന്ധമാണ് മേഖലയിൽ അനുവദിക്കുക.
പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് സിം കാർഡുകളിൽ ഡാറ്റാ സേവനങ്ങൾ ലഭ്യമാകുമെന്നും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം ജനുവരി 31ന് വീണ്ടും അവലോകനം ചെയ്യുമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുമുള്ള തീരുമാനത്തിനെതിരെയുള്ള പൊതുജന പ്രതിഷേധം തടയുന്നതിനായാണ് കേന്ദ്രം ഇൻറർനെറ്റ് വിച്ഛേദിച്ചത്. ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ട് ആറുമാസം കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.