Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 4:24 AM IST Updated On
date_range 22 Dec 2017 4:24 AM IST2ജി: കേസിെൻറയും വിചാരണയുടെയും നാൾവഴി
text_fieldsbookmark_border
- 2007 ആഗസ്റ്റ്: 2ജി സ്പെക്ട്രം വിതരണത്തിന് ടെലികോം മന്ത്രാലയം തീരുമാനിക്കുന്നു
- െസപ്റ്റംബർ 24: സ്പെക്ട്രം വിതരണത്തിന് പത്രക്കുറിപ്പിറക്കി, 2007 ഒക്ടോബർ ഒന്ന് അവസാനദിവസം.
- ഒക്ടോബർ ഒന്ന്: 46 കമ്പനികളിൽനിന്ന് 575 അപേക്ഷ ലഭിച്ചു.
- നവംബർ രണ്ട്: അപേക്ഷ കൃത്യമായ മാനദണ്ഡമനുസരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട്് പ്രധാനമന്ത്രി മൻമോഹൻസിങ് ടെലികോം മന്ത്രി എ. രാജക്ക് കത്തയക്കുന്നു. മൻമോഹെൻറ നിർദേശം തള്ളി രാജ മറുപടി നൽകിയെന്ന് റിപ്പോർട്ട്.
- 2007 നവംബർ 22: നടപടിക്രമങ്ങളിെല അപാകത ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിന് ധനമന്ത്രാലയത്തിെൻറ കത്ത്.
- 2008 ജനുവരി 10: ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലൈസൻസ് അനുവദിക്കാൻ ടെലികോം മന്ത്രാലയത്തിെൻറ തീരുമാനം.
- ഒക്േടാബർ ഒന്നായിരുന്ന സമയപരിധി െസപ്റ്റംബർ 25 ആക്കി തിരിമറിയുടെ ആദ്യഘട്ടം.
- 2009: 2ജി സ്പെക്ട്രം ലൈസൻസ് അനുവദിച്ചതുമായി ബന്ധെപ്പട്ട ആരോപണം അന്വേഷിക്കാൻ കേന്ദ്ര വിജിലൻസ് കമീഷൻ സി.ബി.െഎക്ക് നിർദേശം നൽകി.
- 2009 ആഗസ്റ്റ് 18: എ. രാജയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാൻ പ്രധാനമന്ത്രിയോട് നിർദേശിക്കണമെന്നാവശ്യെപ്പട്ട് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളി.
- ഒക്ടോബർ 21: സി.ബി.െഎ േകസ് രജിസ്റ്റർ ചെയ്യുന്നു.
- 2010 നവംബർ 10: സർക്കാറിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി സർക്കാറിന് റിപ്പോർട്ട് നൽകി.
- നവംബർ 14: എ. രാജ ടെലികോം മന്ത്രിസ്ഥാനമൊഴിഞ്ഞു, കപിൽ സിബലിന് ചുമതല.
- 2011 ഫെബ്രുവരി രണ്ട്: എ. രാജ, ടെലികോം മുൻ സെക്രട്ടറി സിദ്ധാർഥ െബഹ്റ, രാജയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രകുമാർ ചണ്ഡോലിയ എന്നിവരെ സി.ബി.െഎ അറസ്റ്റുചെയ്തു.
- ഫെബ്രുവരി 17: രാജ തീഹാർ ജയിലിൽ.
- മാർച്ച് 14: കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി.
- ഏപ്രിൽ രണ്ട്: സി.ബി.െഎ ആദ്യകുറ്റപത്രം സമർപ്പിച്ചു.
- ഏപ്രിൽ 25: ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകൾ കനിമൊഴിയെ ഉൾപ്പെടുത്തി രണ്ടാമത്തെ കുറ്റപത്രം. പ്രതികൾ: മുൻ കേന്ദ്ര വാർത്താവിതരണ മന്ത്രി എ. രാജ, ഡി.എം.കെ രാജ്യസഭാംഗം കനിമൊഴി, ടെലികോം മുൻ സെക്രട്ടറി സിദ്ധാർഥ് ബെഹ്റ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ.കെ. ചണ്ഡോലിയ, സ്വാൻ ടെലികോം പ്രമോട്ടർമാരായ ഷാഹിദ് ഉസ്മാൻ ബൽവ, വിനോദ് േഗായങ്ക, അനിൽ അംബാനി ഗ്രൂപ് എം.ഡി ഗൗതം ദോഷി, ഗ്രൂപ്പിെൻറ സീനിയർ വൈസ് പ്രസിഡൻറുമാരായ സുരേന്ദ്ര പിപാര, ഹരി നായർ, യൂനിടെക് എം.ഡി സഞ്ജയ് ചന്ദ്ര, കുശഗാവ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ് ചീഫ് എക്സിക്യൂട്ടിവുമാരായ രാജീവ് അഗർവാൾ, ആസിഫ് ബൽവ, സൈൻയുഗ് ഫിലിംസ് സ്ഥാപകൻ കരിം മൊറാനി, കലൈജ്ഞർ ടി.വി. എം.ഡി ശരത്കുമാർ.
- നവംബർ 11: വിചാരണ തുടങ്ങി.
- 2012 ഫെബ്രുവരി രണ്ട്: 122 ലൈസൻസുകൾ സുപ്രീംകോടതി റദ്ദാക്കി.
- ആഗസ്റ്റ് 24: ഇടപാടിൽ പി. ചിദംബരത്തിനെതിരെ അന്വേഷണം ആവശ്യെപ്പട്ട ഹരജി സുപ്രീംകോടതി തള്ളി.
- 2013 െസപ്റ്റംബർ 27: മൻമോഹൻ സിങ്ങിനും പി. ചിദംബരത്തിനും പാർലമെൻററി കമ്മിറ്റിയുടെ ക്ലീൻചിറ്റ്.
- 2014 ഏപ്രിൽ 25: സാമ്പത്തികതട്ടിപ്പുകേസിൽ രാജക്കും കനിമൊഴിക്കുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം ചുമത്തി.
- 2015 നവംബർ മൂന്ന്: തനിക്കെതിരായ കുറ്റം റദ്ദാക്കണമെന്ന കനിമൊഴിയുെട ഹരജി സുപ്രീംകോടതി തള്ളി.
- 2017 ഏപ്രിൽ 19: പ്രത്യേകകോടതിയിൽ അന്തിമവാദം പൂർത്തിയായി.
- ഡിസംബർ 21: രാജയടക്കം എല്ലാ പ്രതികളെയും കുറ്റമുക്തരാക്കി പ്രത്യേക കോടതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story