കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഉവൈസി
text_fieldsശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെ കേന്ദ്രം ഇല്ലാതാക്കുന്നുവെന്നും ഒരിക്കൽ കൂടി കൂട്ടത്തോടെ നാട് വിടാൻ പണ്ഡിറ്റുകൾ നിർബന്ധിതരാകുന്നുവെന്നും ആരോപിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി.
കൂട്ടത്തോടെ കശ്മീർ താഴ്വര വിടാനൊരുങ്ങുന്ന പണ്ഡിറ്റുകളുടെ വീഡിയോ പങ്കുവെച്ചാണ് അസദുദ്ദീൻ ഉവൈസി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. "കശ്മീരി പണ്ഡിറ്റുകളുടെ രണ്ടാം പലായനം തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പദ്ധതികൾ മാത്രമാണിതിന് കാരണം. 1989ൽ ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കുകയാണ് സർക്കാർ. മോദി സർക്കാർ സിനിമകൾ മുന്നോട്ടുകൊണ്ടുപോകുന്ന തിരക്കിലാണ്," ഉവൈസി ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പി ഇക്കാലമത്രയും പണ്ഡിറ്റുകളെ മുതലെടുക്കുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യം വച്ച് കൊല്ലുന്നതിനെതിരെ നൂറോളം സർക്കാറുദ്യോഗസ്ഥർ ഇന്നലെ സമരം ചെയ്തിരുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള അവരുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. തീവ്രവാദികൾ വധിച്ച രജ്നി ബാല എന്ന സ്കൂൾ ടീച്ചറിന്‍റെ ചിത്രം പതിച്ച പോസ്റ്ററുകളോടെ എത്തിയ അവർ അവകാശങ്ങൾ നടപ്പാക്കാതെ ജോലി തുടരില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.