ബീഫ് നയത്തിൽ പ്രതിഷേധിച്ച് മറ്റൊരു ബി.ജെ.പി നേതാവ് കൂടി രാജിവെച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ കശാപ്പ് നിരോധന നിയമത്തിൽ പ്രതിഷേധിച്ച് മേഘാലയയിൽ നിന്ന് മറ്റൊരു ബി.ജെ.പി നേതാവ് കൂടി രാജിവെച്ചു.
'എന്‍റെ സംസ്കാരത്തേയും പരമ്പരാഗത അനുഷ്ഠാനങ്ങളേയും ബഹുമാനിക്കാത്ത പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച് പുറത്ത് പോകുന്നു 'എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. നോർത്ത് ഗാരോ കുന്നുകളിലെ ബി.ജെ.പി ജില്ലാ പ്രസിഡന്‍റാണ് രാജിവെച്ച ബച്ചു മാരക്.
ഞങ്ങളുടെ ഗാരോ സംസ്കാരത്തിന്‍റെ പാരമ്പര്യത്തേയും ഭക്ഷണ ശീലങ്ങളേയും ബി.ജെ.പി അംഗീകരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. മതേതരത്വം അടിച്ചേൽപ്പിക്കുന്നതിന് ഞങ്ങൾ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാറിന്‍റെ മൂന്നാം വാർഷികം നെല്ലിൽ നിന്നുണ്ടാക്കുന്ന മദ്യവും (ബിച്ചി) ബീഫും കഴിച്ച് ആഘോഷിക്കണമെന്ന ബെച്ചു മരക്കിന്‍റെ ഫേസ്ബുക് പോസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ബി.ജെ.പി വക്താവ് നിലിൻ കോലി ബെച്ചു മരക്കിനെ ശാസിക്കുകയും ചെയ്തിരുന്നു.
വെസ്റ്റ് ഗാരോ ഹിൽസ് ജില്ലാ പ്രസിഡന്‍റ് ബർണാഡ് മാരക്കും നാല് ദിവസങ്ങൾക്ക് മുൻപ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചിരുന്നു. പുതിയ കശാപ്പ് നിരോധന നിയമം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.