Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല്​ മണിക്കൂറിനകം...

നാല്​ മണിക്കൂറിനകം ഓക്​സിജൻ തീരും; കോവിഡ്​ രോഗികളുടെ ജീവനായി കേണപേക്ഷിച്ച്​​ ഡോക്​ടർ

text_fields
bookmark_border
നാല്​ മണിക്കൂറിനകം ഓക്​സിജൻ തീരും; കോവിഡ്​ രോഗികളുടെ ജീവനായി കേണപേക്ഷിച്ച്​​ ഡോക്​ടർ
cancel

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമാകുന്നതിനിടെ പല ആശുപത്രികളിലും ഓക്​സിജൻ ക്ഷാമം രൂക്ഷമാകുന്നു. 85 രോഗികളെ ചികിത്സിക്കുന്ന മഹാരാഷ്​ട്രയിലെ ആശുപത്രിയിൽ മണിക്കൂറുകൾക്കകം ഓക്​സിജൻ തീരുമെന്ന മുന്നറിയിപ്പുമായി ഡോക്​ടർ രംഗത്തെത്തി.

ആശുപത്രിയിൽ ദിവസങ്ങളായി ഓക്​സിജൻ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. എന്നാൽ, ഇത്രയും ദിവസവും രോഗികൾക്ക്​ ബുദ്ധിമുട്ടില്ലാതെ പ്രശ്​നം കൈകാര്യം ചെയ്​തു. ഇപ്പോൾ സ്ഥിതി ഗുരുതരമാണ്​. കേവലം നാല്​​ മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളതെന്ന്​ മാകേർ സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്​ടർ ​സതീഷ്​ സോനവാന പറഞ്ഞു.

ആശുപത്രിയിലെ 70 രോഗികൾക്കും ഓക്​സിജൻ ആവശ്യമാണ്​. ബാക്കി വരുന്ന 15 പേർ വെന്‍റിലേറ്ററിലുമാണ്​. പ്രാദേശിക വിതരണക്കാർക്ക് ആവശ്യകതക്കനുസരിച്ച്​ ​ ഓക്​സിജൻ വിതരണം ചെയ്യാൻ സാധിക്കുന്നില്ല. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റാൻ ശ്രമിച്ചെങ്കിലും അവിടെയും സ്ഥിതി ഗുരുതരമാണെന്ന്​ സതീഷ്​ പറയുന്നു.

അഹമ്മദ്​നഗറിൽ മാത്രം 60 മെട്രിക്​ ടൺ ഓക്​സിജനാണ്​ വേണ്ടത്​. പക്ഷേ 23 ടൺ മാത്രമാണ്​ ലഭിക്കുന്നത്​. ഇന്ന്​ ​രാത്രിയോടെ ഓക്​സിജൻ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അല്ലെങ്കിൽ സ്ഥിതി ഗുരുതരമായേക്കുമെന്നും ഡോക്​ടർ മൂന്നറിയിപ്പ്​ നൽകുന്നു. പുതിയ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​ നിർത്തിവെച്ചുവെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra governmentcovid 19
News Summary - "3-4 Hours Left... Grim Situation": Maharashtra Doctor On Oxygen Crisis
Next Story