അസം തിളച്ചുമറിയുന്നു; മൂന്നു മന്ത്രിമാർ രാജിവെച്ചു
text_fieldsഗുവാഹതി: പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിൽ പ്രതിഷേധിച്ച് അസമിൽ പ്രതിഷേ ധം ആളിക്കത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും ബി.ജെ.പിക്കുമെതിരെ വ്യാപക പ്രത ിേഷധം ഉയർന്നതിനു തൊട്ടുപിന്നാലെ അസം ഗണപരിഷത്തിെൻറ മൂന്നു മന്ത്രിമാർ സ്ഥാനം രാജിവെച്ചു. കൃഷിമന്ത്രി അതുൽ ബോറ, ജലവിഭവ മന്ത്രി കേശവ മഹന്ത, ഭക്ഷ്യമന്ത്രി ഫാനിഭൂഷൺ ചൗധരി എന്നിവരാണ് മുഖ്യമന്ത്രി സർബാനന്ദ സൊനോവാളിന് രാജി നൽകിയത്.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിൽ ഇളവുനൽകുന്നതാണ് പുതിയ ഭേദഗതി ബിൽ. ലോക്സഭ ചൊവ്വാഴ്ച ബിൽ പാസാക്കിയതോടെ അസം ഗണ പരിഷത്ത് എൻ.ഡി.എ ബന്ധം വിട്ട് പ്രതിഷേധിച്ചിരുന്നു. ഭാവി സമരപരിപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പരിഷത്ത് പ്രസിഡൻറുകൂടിയായ അതുൽ ബോറ പറഞ്ഞു.
അതേസമയം, പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാെരയും അസമിൽ കാലുകുത്താൻ അനുവദിക്കിെല്ലന്ന് കൃഷക് മുക്തി സൻഗ്രാം സമിതിയും (കെ.എം.എസ്.എസ്) 70 പോഷക സംഘടനകളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, ബി.ജെ.പി എം.എൽ.എമാർ എന്നിവർ പെങ്കടുക്കുന്ന എല്ലാ ചടങ്ങുകളിലും പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് കെ.എം.എസ്.എസ് നേതാവ് അഖിൽ ഗൊഗോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു ബി.ജെ.പി നേതാക്കൾക്കും വിലക്കുണ്ട്. ഇവർ പെങ്കടുക്കുന്ന ഒൗദ്യോഗികമോ അനൗദ്യോഗികമോ ആയ എല്ലാ പരിപാടികളിലും സംഘടനാ പ്രവർത്തകർ കരെങ്കാടി കാണിക്കും. ഒൗദ്യോഗിക ചടങ്ങുകൾ തടസ്സപ്പെടുത്തുമെന്നും ഗൊഗോയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.