![ദലിത് യുവാവിനെ മർദിച്ച് ദേഹത്ത് മൂത്രമൊഴിച്ച നാലുപേർ അറസ്റ്റിൽ ദലിത് യുവാവിനെ മർദിച്ച് ദേഹത്ത് മൂത്രമൊഴിച്ച നാലുപേർ അറസ്റ്റിൽ](https://www.madhyamam.com/h-upload/2021/01/30/862161-3-booked-for-thrashing-urinating-on-dalit-youth-in-tamil-nadu.webp)
ദലിത് യുവാവിനെ മർദിച്ച് ദേഹത്ത് മൂത്രമൊഴിച്ച നാലുപേർ അറസ്റ്റിൽ
text_fieldsപുതുക്കോട്ട: തമിഴ്നാട്ടിൽ ദലിത് യുവാവിനെ മർദിച്ചശേഷം ദേഹത്ത് മൂത്രം ഒഴിച്ച നാലുപേർ പിടിയിൽ. പുതുക്കോട്ടയിലാണ് സംഭവം.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് എതിർത്തതിനാണ് മർദിച്ചതെന്ന് 18കാരൻ പൊലീസിൽ പറഞ്ഞു. തനിക്കൊണ്ടൻ ഗ്രാമത്തിൽ മീൻ പിടിക്കുന്നതിനിടെ പ്രതികളിലൊരാളായ പ്രദീപും 18കാരനും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
തുടർന്ന് പ്രദീപ് ജാതിപ്പേരിനൊപ്പം മോശം വാക്കുകൾ യുവാവിന് നേരെ ഉപയോഗിച്ചു. ഇത് 18കാരൻ എതിർത്തു. പിന്നീട്, പ്രദീപും മറ്റു മൂന്നുപേരും കാറിലെത്തി യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു. ദേഹത്ത് പ്രതികൾ മൂത്രമൊഴിക്കുകയും ചെയ്തു.
എസ്.സി/എസ്.ടി നിയമപ്രകാരവും മറ്റു വകുപ്പുകൾ ചുമത്തിയുമാണ് കേസെടുത്തത്. പ്രദീപ് ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.