റോഡിൽ പൊട്ടികിടന്ന ഹൈടെൻഷൻ വൈദ്യുതിയിൽ നിന്ന് ഷോക്കേറ്റ് 3പേർ വെന്തു മരിച്ചു
text_fieldsജയ്പൂർ: പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് പൊള്ളലേറ്റ് രാജസ്ഥാനിൽ മൂന്നുപേർ മരിച്ചു. കൊല്ലപ്പെട്ടവർ മോട്ടോർ സൈക്കിളിൽ വരവെ റോഡിൽ പൊട്ടിക്കിടന്ന ഹൈടെൻഷൻ വയറിൽ സ്പർശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാറാം ദേവസി, കാലുറാം ദേവസി, ജേതാറാം ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജസ്ഥാനിലെ ഖിൻസ് വാറിലെ മുൻഡിയാട്-കഡ് ലുവിലാണ് അപകടം നടന്നത്. പൊട്ടിയ കമ്പിക്കു മുകളിലൂടെ വാഹനം കയറിയപ്പോൾ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണം. അപകടത്തിൽ ബൈക്ക് പൂർണമായി കത്തിനശിക്കുകയും യാത്രികർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ അധികൃതരെ അറിയിച്ച് വൈദ്യുതി ബന്ധം വിഛേദിപ്പിച്ചിരുന്നു.
നാഗ്പൂർ എം.പി ഹനുമാൻ ബെനിവാൾ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. അപകടത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്നും അറ്റകുറ്റപണികൾക്കായി കോടികൾ ചെലവഴിച്ചിട്ടും ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന ലെവലിൽ തന്നെ കിടക്കുന്നതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അസിസ്റ്റന്റ്എ ൻജിനീയറെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.