കശ്മീരിൽ സേനയുടെ വെടിവെപ്പിൽ പെൺകുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ കല്ലേറുനടത്തിയ പ്രതിഷേധക്കാർക്കുനേരെ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ 16കാരിയടക്കം മൂന്നു നാട്ടുകാർ മരിച്ചു. ക്വയ്മോ പ്രദേശത്തെ മിഷിപോറ ഗ്രാമത്തിലാണ് സുരക്ഷസേനയും പ്രതിഷേധവുമായി ഇറങ്ങിയ നാട്ടുകാരും ഏറ്റുമുട്ടിയതെന്ന് െപാലീസ് പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോഴാണ് മൂന്നുപേർ വെടിയേറ്റു മരിച്ചത്. 10 പേർക്ക് പരിക്കുണ്ട്.
അതിനിടെ, ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കശ്മീരിെൻറ പല ഭാഗങ്ങളിലും അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
മുൻകരുതെലന്ന നിലയിൽ കൂടുതൽ പൊലീസിനെയും സുരക്ഷ സൈന്യത്തെയും വിന്യസിച്ചു. വിഘടനവാദി നേതാക്കളെ വീട്ടുതടങ്കലിലാക്കി. ത്രാൾ നഗരം, തെക്കൻ കശ്മീരിലെ പുൽവാമ ജില്ല, ശ്രീനഗറിലെ നൗഹട്ട, മൈസൂമ പൊലീസ് സ്റ്റേഷൻ പരിധി എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങളുള്ളത്.
ത്രാൾ സ്വദേശിയായ വാനി തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ കോക്കാർ മാർഗിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2016 ജൂലൈ എട്ടിനാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് താഴ്വര സംഘർഷഭരിതമായി. നാലു മാസത്തോളം ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പ്രതിഷേധങ്ങളിൽ പെങ്കടുത്ത 85 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
‘ദുഖ്തരാനെ മില്ലത്ത്’ നേതാവ് ആസിയ ആന്ദ്രാബിയെയും സഹപ്രവർത്തകരെയും എൻ.െഎ.എ ഡൽഹിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് വിഘടനവാദികളുടെ സംയുക്ത പ്രതിരോധ നേതൃത്വം (ജെ.ആർ.എൽ) ആഹ്വാനംചെയ്ത ഹർത്താലിന് താഴ്വരയിൽ സമ്മിശ്ര പ്രതികരണമാണുണ്ടായത്.
ചിലയിടങ്ങളിൽ കടകേമ്പാളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ബസുകൾ നിരത്തിലിറങ്ങിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ ഒാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.