മസ്ജിദ് കവാടത്തിൽ ഗണേശ വിഗ്രഹ പൂജ; പൊലീസ് ഓഫിസർമാർക്ക് സസ്പെൻഷൻ
text_fieldsമംഗളൂരു: മുസ്‌ലിം ആരാധനാലയ കവാടത്തിന് മുന്നിൽ ആവർത്തിച്ചു നടത്തിയ ഗണേശ വിഗ്രഹ പൂജ ലാഘവത്തോടെ കാണുകയും പരാതികൾ അവഗണിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പൊലീസ് ഓഫിസർമാർക്ക് സസ്പെൻഷൻ. കൊപ്പൽ ജില്ലയിൽ ഗംഗാവതി സിറ്റി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആദിവേശ ഗഡികൊപ്പ, സബ് ഇൻസ്പെക്ടർ കാമണ്ണ, ഹെഡ് കോൺസ്റ്റബിൾ മാരിയപ്പ ഹൊസമണി എന്നിവർക്ക് എതിരെയാണ് നടപടി.
കഴിഞ്ഞ മാസം 30നും ഈമാസം മൂന്നിനുമാണ് നടപടിക്ക് ആധാരമായ സംഭവങ്ങൾ ഉണ്ടായത്. ഗണേശോത്സവ ഘോഷയാത്രയിൽ വിഗ്രഹം വഹിച്ച വാഹനം ജുമാമസ്ജിദ് കവാടത്തിന് മുന്നിൽ നിർത്തി പൂജ നടത്തി. തീവ്രഹിന്ദുത്വ യുവാക്കൾ മതസ്പർധയുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചു പറഞ്ഞു.
ഇതിനെതിരെ മസ്ജിദ് കമ്മിറ്റിയും മുസ്‌ലിം സംഘടനകളും പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ലാഘവത്തോടെ കണ്ടതിനാൽ സമാന സംഭവം കഴിഞ്ഞ ചൊവ്വാഴ്ച ആവർത്തിച്ചു. ഇത് ഗുരുതര കൃത്യവിലോപം ആണെന്ന് കൊപ്പൽ ജില്ല പൊലീസ് സൂപ്രണ്ട് യശോധ വണ്ടഗോഡിയുടെ സസ്പെൻഷൻ നോട്ടീസിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.