Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡയിൽ കെട്ടിടം...

നോയിഡയിൽ കെട്ടിടം തകർന്നു വീണ്​ മൂന്ന്​ മരണം

text_fields
bookmark_border
നോയിഡയിൽ കെട്ടിടം തകർന്നു വീണ്​ മൂന്ന്​ മരണം
cancel

നോയിഡ: ഗ്രേറ്റ്​ നോയിഡയിൽ നിർമാണം നടന്നുകൊണ്ടിരിക്ക​ുന്ന കെട്ടിടം തകർന്നു വീണ്​ മൂന്നുപേർ മരിച്ചു. 10 ഒാളം പേർ കെടിടാവശിഷ്​ടങ്ങളിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ​ഗ്രേറ്റ്​ നോയിഡയിലെ ഷാ ഭേരി ഗ്രാമത്തിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം. 
കെട്ടിടാവശിഷ്​ടങ്ങളിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ​കെട്ടിടത്തിനുള്ളിൽ ഉൾ​െപ്പട്ടവർക്കായി തെരച്ചിൽ തുടരുകയാണെന്നും ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാൻഡൻറ്​ ആർ.എസ്​ ഖുഷ്​വാഹ അറിയിച്ചു. 

അപകടമുണ്ടാകു​േമ്പാൾ 12 ഒാളം തൊഴിലാളികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി അഗ്നിശമനാ ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ്​, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. 

സംഭവുമായി ബന്ധപ്പെട്ട്​ കെട്ടിടനിർമാണ ​കരാറുകാരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbuilding collapse
News Summary - 3 Dead In Building Collapse Near Delhi- India news
Next Story