മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 22 മരണം
text_fieldsമുംബൈ: നഗരത്തിലെ തിരക്കേറിയ സബർബൻ റെയിൽവേ സ്റ്റേഷനുകളിലൊന്നായ എൽഫിൻസ്റ്റൻ റോഡിലെ മേൽപാലത്തിൽ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകളുൾപ്പെടെ 22 േപർ മരിച്ചു. അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളികൾ അപകടത്തിൽപെട്ടതായി അറിവില്ല. പരിക്കേറ്റ ഒമ്പത് സ്ത്രീകളുൾപ്പെടെ 39 പേർ കെ.ഇ.എം മെഡിക്കൽ േകാളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ 10.30ഒാടെ എൽഫിൻസ്റ്റൻ റോഡ് സ്റ്റേഷനും പരേൽ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപാലത്തിലാണ് ദുരന്തം.ഇരു സ്റ്റേഷനുകളിലുമായി ഒരേ സമയം നാല് ട്രെയിനുകൾ വന്നതും കനത്ത മഴയെ തുടർന്ന് ജനം മേൽപാലത്തിൽ ഇടിച്ചുകയറിയതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
മഴ തോർന്നതോടെ ആൾക്കൂട്ടം പാലത്തിൽനിന്ന് ഇറങ്ങിത്തുടങ്ങുമ്പോൾ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. ട്രെയിൻ പിടിക്കാൻ ആളുകൾ തിരക്കുകൂട്ടിയപ്പോൾ ഒരു യാത്രക്കാരൻ വീണതോടെയാണ് അപകടമുണ്ടായതെന്ന് പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥൻ അനിൽ സക്സേന പറഞ്ഞു. എന്നാൽ, വലിയ ശബ്ദത്തിൽ ഷോർട്സർക്യൂട്ടുണ്ടായത് ആളുകളെ ഭയപ്പെടുത്തുകയായിരുന്നുവെന്നും സംഭവ സ്ഥലത്തുണ്ടായവർ പറയുന്നു. രാവിലെയും വൈകീട്ടും വലിയ ജനക്കൂട്ടമാണ് എൽഫിൻസ്റ്റൻ റോഡ്, പരേൽ സ്റ്റേഷനുകളിൽ വന്നുപോകുന്നത്. ഇത്രയും ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് പാലം.
ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മഹാരാഷ്ട്ര സർക്കാറും അന്വേഷണത്തിന് ഉത്തരവിട്ടു. 100 പുതിയ സബർബൻ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യാനായി ഗോയൽ മുംബൈയിൽ എത്തുന്നതിന് മണിക്കൂറു മുമ്പാണ് അപകടം. ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു.അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം കേന്ദ്രവും സംസ്ഥാന സർക്കാറും പ്രഖ്യാപിച്ചു. ഉന്നതതല അന്വേഷണത്തിന് റെയിൽേവ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര േമാദി എന്നിവർ അനുശോചനം അറിയിച്ചു.
Three dead, more than 20 injured in a stampede at Elphinstone railway station's foot over bridge in Mumbai pic.twitter.com/EipEENFNaI
— ANI (@ANI) September 29, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.