തമിഴ്നാട്ടിൽ കനത്തമഴയിൽ മൂന്ന് മരണം; ചെന്നൈയിൽ റോഡുകളിൽ വെള്ളം കയറി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ കനത്തമഴയിൽ മൂന്ന് മരണം. വൈദ്യുഘാതമേറ്റാണ് മൂന്ന് മരണവും റിപ്പോർട്ട് ചെയ്തത്. മഴയെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലർട്ട്.
സ്കൂളുകൾ, കോളജ്, അടിയന്തരപ്രാധാന്യമില്ലാത്ത ഓഫീസുകൾ എന്നിവ വെള്ളിയാഴ്ചയും അടഞ്ഞുകിടക്കും. ചെന്നൈയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ കനത്ത ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടു. ട്രാഫിക് ജാം അനുഭവപ്പെട്ടതോടെ ചെന്നൈ മെട്രോ സർവീസ് നടത്തുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി.
മഴയിൽ വെള്ളം കയറിയതോടെ ചെന്നൈയിൽ നാല് സബ്വേകൾ അടച്ചു. 145 വലിയ പമ്പുകൾ ഉപയോഗിച്ച് സബ്വേകളിൽ നിന്നും വെള്ളം പുറത്തേക്ക് കളയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കനത്ത മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനമെങ്കിലും തമിഴ്നാട്ടിൽ ജാഗ്രത തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.