കർണാടകയിൽ മലിനജലം കുടിച്ച് മൂന്ന് മരണം; കുട്ടികളടക്കം ആശുപത്രിയിൽ
text_fieldsബംഗളൂരു: കർണാടക റായ്ച്ചൂരിൽ മലിനജലം കുടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. കുട്ടികളടക്കം നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈപ് ലൈൻ വഴി ലഭിച്ച വെള്ളം ഉപയോഗിച്ചതിനെ തുടർന്നാണ് അപകടം.
സംഭവത്തിൽ കർണാടക ജലവിതരണ ബോർഡ് ചീഫ് എൻജിനീയറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
"പൈപ് ലൈൻ പൊട്ടിയതായി ചിലർ പരാതിപ്പെട്ടിരുന്നു. ജലവിതരണ ബോർഡ് ചീഫ് എൻജിനീയറോട് വിശദ അന്വേഷണം നടത്താനും ജില്ല ഡെപ്യൂട്ടി കമ്മീഷണറോട് റായ്ചൂരിലെ വാർഡുകളിലെയും ജലസാമ്പിൾ പരിശോധിച്ച് നിലവാരം അറിയിക്കുവാനും ഉത്തരവ് നല്കിയിട്ടുണ്ട്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഉടനുണ്ടാകും -മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.