അയോധ്യയിൽ 15 പേർ ഒഴുക്കിൽപെട്ടു; മൂന്നുമരണം, ആറുപേരെ കാണാതായി
text_fieldsഅയോധ്യ: അയോധ്യയിലെ സരയു നദിയിൽ കുളിക്കാനിറങ്ങിയ 15 അംഗ കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവർതതകരും രക്ഷിച്ചു.
ആഗ്രയിൽനിന്ന് അയോധ്യ സന്ദർശിക്കാനെത്തിയ കുടുംബമാണ് ഗുപ്തർ ഘട്ടിൽ കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപെട്ടത്.
കാണാതായ ആറുപേർക്കായി തെരച്ചിൽ ഊർജിതമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പോലീസും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന ഗുപ്തർഘട്ടിലെ കച്ച് ഘട്ടിലാണ് അപകടം. കുടുംബാംഗങ്ങൾ ഒരുമിച്ച് നദിയിൽ ഇറങ്ങിയപ്പോൾ ചിലർ ഒഴുക്കിൽപെടുകയായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാർ ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.