ഗുജറാത്ത്: മൂന്ന് ഏറ്റുമുട്ടലുകൾ വ്യാജമെന്ന് ജസ്റ്റിസ് ബേദി കമ്മിറ്റി
text_fieldsന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ വധിക്കാൻ ശ്രമിച്ചു വെന്ന് ആേരാപിച്ച് 2002ൽ സമീർ ഖാൻ എന്ന യുവാവിനെ കൊലപ്പെടുത്തിയതടക്കം മൂന്ന് പൊലീ സ് ഏറ്റുമുട്ടലുകൾ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റി റിപ്പോ ർട്ട്. 2002 മുതൽ 2006 വരെ ഗുജറാത്തിൽ നടന്ന 17 ഏറ്റുമുട്ടലുകളിൽ മൂന്നെണ്ണം വ്യാജമായിരുന്നുവെന്നും ഏറ്റുമുട്ടലുകളിൽ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി ജസ്റ്റിസ് എച്ച്.എസ്. ബേദി കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടാണ് പുറത്തുവന്നത്.
സമീർ ഖാനെ കൂടാതെ, 2005ൽ ഹാജി ഹാജി ഇസ്മാഇൗൽ, ഖസം ജാഫർ എന്നിവരെയും ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. സമീർ ഖാേൻറത് കസ്റ്റഡിമരണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 മുതൽ 14 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകണം. ഏറ്റുമുട്ടലുകളിൽ പങ്കാളികളായ മൂന്ന് ഇൻസ്െപക്ടർമാരടക്കം ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
2002 മുതൽ 2006 വരെ നടന്ന ഏറ്റുമുട്ടലുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2007 ൽ മാധ്യമപ്രവർത്തകൻ ബി.ജി. വര്ഗീസ്, ഗാനരചയിതാവ് ജാവേദ് അക്തർ, സാമൂഹികപ്രവർത്തക ശബ്നം ഹശ്മി തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 2012ലാണ് ജസ്റ്റിസ് എച്ച്.എസ്. ബേദി അധ്യക്ഷനായ കമ്മിറ്റിയെ സുപ്രീംകോടതി നിയമിച്ചത്. കഴിഞ്ഞ വർഷം കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് രഹസ്യമാക്കിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ നൽകിയ ഹരജി ജനുവരി ഒമ്പതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തള്ളി. കേസിലെ കക്ഷികൾക്ക് റിപ്പോർട്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.