ഛത്തിസ്ഗഢിൽ നക്സൽ ആക്രമണം; അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsറായ്പുർ: ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിൽ പൊലീസുകാർ സഞ്ചരിച്ച ബസ് നക്സലുകൾ കുഴിബോംബ് വെച്ച് തകർത്ത സംഭവത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കുണ്ട്. വനമേഖലയിലാണ് നക്സലുകൾ കെണിയൊരുക്കിയത്.
നക്സൽവിരുദ്ധ നടപടിക്കുശേഷം നാരായൺപുർ നഗരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു ജില്ല റിസർവ് ഗാർഡിലെ (ഡി.ആർ.ജി) പൊലീസുകാരെന്ന് ബസ്തർ മേഖല ഐ.ജി സുന്ദർരാജ് പറഞ്ഞു. തലസ്ഥാനമായ റായ്പുരിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് നാരായൺപുർ. അപകടം നടന്ന ഉടൻ കൂടുതൽ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ ആകാശമാർഗം റായ്പുരിലെത്തിച്ചു. ബസിൽ 20 പേരുണ്ടായിരുന്നതായാണ് വിവരം. ബർസൂർ-പല്ലി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് അഭുജ്മദ് വനത്തിലെത്തിയപ്പോഴാണ് കുഴിബോംബ് പൊട്ടിയത്. സ്ഫോടനത്തിെൻറ ആഘാതത്തിൽ ബസ് ഓവുപാലത്തിൽനിന്ന് താഴേക്ക് പതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.