മക്കൾ നീതിമയ്യം നേതാക്കൾ ബി.ജെ.പിയിൽ; കമൽഹാസന് തിരിച്ചടി
text_fieldsചെന്നൈ: കമൽഹാസെൻറ രാഷ്ട്രീയകക്ഷിയായ ‘മക്കൾ നീതി മയ്യ’(എം.എൻ.എം)ത്തിൽനിന്ന് മൂ ന്ന് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി രുന്നവരാണ് മൂവരും. എൻ. രാജേന്ദ്രൻ (അറകോണം), എസ്. ശ്രീകാരുണ്യ (കൃഷ്ണഗിരി), ടി. രവി (ചിദംബരം) എന്നിവരാണ് പാർട്ടിവിട്ടത്. സംഘടനയെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കവെ പ്രധാന നേതാക്കളും പ്രവർത്തകരും ബി.ജെ.പിയിലേക്ക് കൂറുമാറുന്നത് കമൽഹാസന് തിരിച്ചടിയായിരിക്കയാണ്.
രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ മക്കൾ നീതിമയ്യത്തിെൻറ പ്രവർത്തനം പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ദ്രാവിഡ കക്ഷികൾക്ക് ബദലാവാൻ ഇനിയും ഏറെ പ്രയത്നിക്കേണ്ടിവരും. ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവാമെന്നും ഇവർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.