ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി
text_fieldsശ്രീനഗർ: ജമ്മു–കശ്മീരിലെ ഷോപിയാൻ ജില്ലയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരാൾ സുരക്ഷസേനക്ക് മുന്നിൽ കീഴടങ്ങി. തെക്കൻ കശ്മീരിലെ കനിഗാം പ്രദേശത്ത് സുരക്ഷസേന രാത്രി തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾക്ക് കീഴടങ്ങാൻ അവസരം നൽകുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.
തീവ്രവാദികളുടെ കുടുംബാംഗങ്ങളെ ഏറ്റുമുട്ടൽ സ്ഥലത്തേക്ക് വിളിപ്പിച്ച് അവരെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. സേനയുടെ നിരന്തര പരിശ്രമവും കുടുംബാംഗങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർഥനയുമാണ് തൗസീഫ് അഹ്മദ് എന്നയാൾ കീഴടങ്ങാൻ കാരണമായത്. മറ്റ് കൂട്ടാളികളോട് കീഴടങ്ങാൻ തൗസീഫ് അഭ്യർഥിച്ചെങ്കിലും അവരത് നിരസിച്ചു.
തുടർന്ന് സേനയുടെ നേർക്ക് വെടിയുതിർത്തു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഡാനിഷ് മിർ, മുഹമ്മദ് ഉമർ ഭട്ട് , സൈദ് ബഷീർ രേഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്ക് അൽ ബദ്ർ സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.