രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രോഗബാധ. ഏഴ് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.
നേരെത ഒമിക്രോൺ വേരിയന്‍റ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെ പരിശോധന കർശനമാക്കിയിരുന്നു. 11 റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുകയും ചെയ്തിരുന്നു.
ഡൽഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിരുന്നു. രാജസ്ഥാനിൽ പുതുതായി നാലുപേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസ്ഥാനത്തെ മറ്റു ഒമിക്രോൺ ബാധിതരുടെ പരിശോധന ഫലം നെഗറ്റീവായെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ അറിയിച്ചു.
ഡൽഹിയിലും പുതുതായി നാല് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം ആറ് ആയതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. 20 ആണ് ഇവിടെ രോഗബാധിതരുടെ എണ്ണം. രാജസ്ഥാൻ കർണാടക, ഗുജറാത്ത്, കേരള, ആന്ധ്രപ്രദേശ്, ഡൽഹി, ഛണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.