ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ മൂന്നു പേർ ശ്വാസംമുട്ടി മരിച്ചു
text_fieldsന്യൂഡൽഹി: അഴുക്കു ചാൽ വൃത്തിയാക്കുന്നതിനായി മാൻഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. തെക്കു കിഴക്കൻ ഡൽഹിയിെല ലജ്പത് നഗറിൽ ഞായറാഴ്ചയാണ് സംഭവം. മാൻഹോളിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായാണ് മരണം സംഭവിച്ചത്.
അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകക്കെടുത്ത തൊളിലാളികളാണ് മരിച്ചെതന്ന റിപ്പോർട്ട് ബോർഡ് നിഷേധിച്ചു. മരിച്ചവർ ജൽ ബോർഡിെൻറ െതാഴിലാളികളല്ല. എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇൗ മൂന്നു പേരും മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജൽ േബാർഡ് അധികൃതർ പറഞ്ഞു.
എന്നാൽ ഞായറാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു. ആദ്യം അഴുക്കു ചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാൻഹോൾ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാൽ ജോലി കറാറെടുത്തിരുന്ന കരാറുകാരൻ രണ്ടമനെ ഇറക്കി വിട്ടു. അയാളെയും കാണാതായപ്പോൾ മൂന്നാമനോട് അന്വേഷിക്കാൻ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാലാമതൊരാളെ കയർ വഴി താഴേക്കിറക്കി.
താഴെ ഇറങ്ങിയ നാലാമൻ ശ്വാസം കിട്ടുന്നില്ലെന്ന് നിലവിളിച്ചതിെന തുടർന്ന് വലിച്ചു കയറ്റി. പിന്നീട് പൊലീസെത്തി മറ്റ് മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചിരുന്നു. മരിച്ചവരിൽ ജോജിന്ദർ (32), അന്നു(28) എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. വിഷവാതകം ശ്വസിച്ച നാലാമൻ രാജേഷ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.