രാഹുലിനുനേരെ ആക്രമണം: മൂന്നു ബി.ജെ.പി പ്രവർത്തകർക്കായി തിരച്ചിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ബനസ്കന്തയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാഹനത്തിനു നേരെ ആക്രമണം നടത്തിയവരിൽ പിടികിട്ടാനുള്ള മൂന്നു പേർക്കായി തിരച്ചിൽ ഉൗർജിതമാക്കി.
ഭഗവൻദാസ് പേട്ടൽ, മോർസിങ് റാവു, മുകേഷ് ഥാക്കർ എന്നീ ബി.ജെ.പി പ്രവർത്തകർക്കായാണ് പൊലീസ് അന്വേഷണം തുടരുന്നത്. സംഭവത്തിൽ ബി.ജെ.പി-യുവമോർച്ച നേതാവ് ജയേഷ് ദർജിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ദർജിയെ ധനേര മജിസ്ട്രേറ്റ് വി.എസ്. താക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ വിടണമെന്ന പൊലീസിെൻറ അപേക്ഷ തള്ളിയാണ് മജിസ്ട്രേറ്റ് ദർജിയെ ജയിലിലടച്ചത്. വെള്ളിയാഴ്ച ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയപ്പോഴാണ് ധനേര ടൗണിൽവെച്ച് രാഹുലിെൻറ വാഹനത്തിനു നേരെ കല്ലെറുണ്ടായത്.
കാറിെൻറ പിൻഭാഗത്തെ ജനൽഗ്ലാസ് തകർന്നെങ്കിലും രാഹുൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. കാറിെൻറ മുൻഭാഗത്താണ് രാഹുൽ ഇരുന്നത്. ഒന്നരക്കിലോ വരുന്ന വലിയ കോൺക്രീറ്റ് കട്ടയാണ് വാഹനത്തിനുനേരെ എറിഞ്ഞത്.
രാഹുലിന് ബുള്ളറ്റ് പ്രൂഫ് വാഹനം അനുവദിച്ചെങ്കിലും അത് ഉപയോഗിക്കാതെ കോൺഗ്രസ് പ്രവർത്തകെൻറ വാഹനമാണ് ഉപയോഗിച്ചതെന്ന് ഗുജറാത്ത് സർക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.