പുൽവാമയിൽ ഏറ്റുമുട്ടൽ; നാലു ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല ്ലപ്പെട്ടു. മൂന്ന് ജവാൻമാർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. ഹിസ്ബുൽ മുജാഹിദീൻ ലശ്കറെ ത്വയ്യിബ എന്നീ ഭീകരസംഘടനകളുടെ സംയുക്ത സംഘമാണ് ആക്രമണത്തിന് പിന്നി ലെന്ന് പൊലീസ് പറയുന്നു. സഫർ അഹ്മദ് പോൾ, ആഖിബ് കുമാർ, മുഹമ്മദ് ഷാഫി ഭട്ട്, തൗസീഫ് അസീസ് യാട്ടു എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.
ലാസിപുര മേഖലയിൽ ഭീകരസാന്നിധ്യമുണ്ടെന്ന വിശ്വാസയോഗ്യമായ വിവരത്തിെൻറ അടിസ്ഥാനത്തിൽ തിരച്ചിലിനെത്തിയ സുരക്ഷാസേനക്കു നേരെ ഭീകരർ ആദ്യം വെടിവെക്കുകയായിരുന്നു. പുലർച്ച മൂന്നിന് തുടങ്ങിയ വെടിവെപ്പ് മൂന്നു മണിക്കൂറോളം നീണ്ടു. വെടിമരുന്നുകളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കശ്മീരിലെ സൈനികത്താവളത്തിൽ ചികിത്സയിൽ കഴിയുന്ന സൈനികർ അപകടനില തരണം ചെയ്തതായി പൊലീസ് വക്താവ് അറിയിച്ചു. മെഡിക്കൽ പരിശോധനക്കും നിയമനടപടികൾക്കും ശേഷം ഭീകരരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.
ജമ്മു-ശ്രീനഗർ ഹൈവേയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ ആക്രമണശ്രമം നടത്തിയെന്ന് സംശയിക്കപ്പെടുന്ന ഭീകരനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
ബെനിഹാളിനടുത്ത് തെത്ഹാറിലെ ജവഹർ ഭൂഗര്ഭപ്പാതയിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു കാർ പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്തുനിന്നു ലഭിച്ച കത്തിൽനിന്നുള്ള സൂചനയിൽനിന്നാണ് കാർഡ്രൈവർക്ക് ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.