ഇന്ത്യ മൂന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തി; മൂന്നാമത്തേത് വെളിപ്പെടുത്തില്ല -രാജ്നാഥ്
text_fieldsമംഗളൂരു: അഞ്ച് വർഷം കൊണ്ട് ബി.ജെ.പി സർക്കാർ മൂന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സ ിങ്. ഉറി ആക്രമണത്തിനു തിരിച്ചടിയായി 2016ലെ മിന്നലാക്രമണവും പുൽവാമയിൽ 40 സൈനികരെ കൊന്നതിനു പ്രതികാരമായി 2019ലെ ബാലാകോട്ട് ആക്രമണവും കൂടാതെ മൂന്നാമതൊരു ആക്രമണം കൂടി നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ രാജ്നാഥ് പക്ഷേ, വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല.
മംഗളൂരുവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ‘കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നു തവണ വിജയകരമായ മൂന്ന് വ്യോമാക്രമണം നമ്മൾ നടത്തിയിട്ടുണ്ട്. അതിൽ രണ്ടെണ്ണത്തെ കുറിച്ച് പറയാം. എന്നാൽ, മൂന്നാമത്തേതിെനക്കുറിച്ച് വെളിപ്പെടുത്താനാവില്ല’ -രാജ്നാഥ് പറഞ്ഞു.
ആക്രമണത്തിനു ശേഷം പാകിസ്താെൻറ തട്ടിപ്പിടച്ചിൽ കണ്ടാലറിയാം ബാലാകോട്ട് അനിവാര്യമായിരുന്നുവെന്ന്. എന്നാൽ, ഇവിടെ ചിലർ ആക്രമണത്തിെൻറ തെളിവും തേടി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
#WATCH Union Home Minister Rajnath Singh at a public rally in Mangaluru: Pichle 5 varsho mein, teen baar apni seema ke bahar jaa kar hum logon ne air strike kar kaamyaabi haasil ki hai. Do ki jaankari apko dunga, teesri ki nahi dunga. #Karnataka pic.twitter.com/NZKeJPulrS
— ANI (@ANI) March 9, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.