തെലങ്കാന നിയമസഭയിൽനിന്ന് മൂന്ന് ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തു
text_fieldsഹൈദരാബാദ്: ധനമന്ത്രി ഹരീഷ് റാവു അവതരിപ്പിച്ച ബജറ്റ് എതിർത്ത് ബഹളമുണ്ടാക്കിയതിന് തെലങ്കാന നിയമസഭയിൽനിന്ന് മൂന്ന് ബി.ജെ.പി എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്തു. ടി. രാജ സിങ്, എം. രഘുനന്ദൻ റാവു, എടേല രാജേന്ദർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സമ്മേളനം അവസാനിക്കുന്നത് വരെ മൂവരും നിയമസഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബജറ്റ് സമ്മേളനം ആരംഭിച്ച് മിനിറ്റുകൾക്കകം എം.എൽ.എമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) മന്ത്രി തലസാനി ശ്രീനിവാസ് യാദവ് അവതരിപ്പിക്കുകയായിരുന്നു. സമ്മേളനത്തിന് മുമ്പ് മൂന്ന് എം.എൽ.എമാരും ഗൺ പാർക്കിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും തുടർന്ന് നിയമസഭയ്ക്ക് പുറത്ത് കറുത്ത സ്കാർഫ് ധരിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
സംസ്ഥാന ഗവർണറോട് യാതൊരു ബഹുമാനവുമില്ലാതെ മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും സുവർണ്ണ തെലങ്കാനയുടെ പേരിൽ നിയമലംഘനം കാണിക്കുകയാണെന്നും ബി.ജെ.പി എം.എൽ.എ രാജ സിങ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.