കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോര മേഖലയിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ കൊലപ്പെടുത്തിയ ആക്രമികൾ ഉൾപ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ബ്രാർ അരംഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച ബന്ദിപോര ജില്ലയിലെ സലിന്ദർ വന മേഖലയിൽ ഏറ്റുമുട്ടലിൽ സൈനികർ ഒരു തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. അന്ന് രക്ഷപ്പെട്ട രണ്ടുപേർ ഉൾപ്പെടെ മൂന്നുപേരാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് റവന്യൂ വകുപ്പിലെ ജീവനക്കാരനായിരുന്ന രാഹുൽ ഭട്ടിനെ ബുദ്ഗാം ജില്ലയിലെ ചാദൂര തഹസിൽദാർ ഓഫിസിൽ വെച്ച് ആക്രമികൾ വെടിവെച്ച് കൊന്നത്. ആക്രമത്തിന്‍റെ ഉത്തരവാദിത്വം കശ്മീർ ടൈഗേഴ്സ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.