Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൂന്ന്​...

കശ്​മീരിൽ മൂന്ന്​ ഭീകരരെ  വധിച്ചു

text_fields
bookmark_border
anthanag
cancel

ശ്രീനഗർ: ദക്ഷിണകാശ്​മീരിലെ അനന്തനാഗ്​ ജില്ലയിൽ മൂന്ന്​ ഭീകരരെ സുരക്ഷസേന വധിച്ചു. ഇസ ഫാസിലി, സയീദ്​ ഒവൈസ്​ എന്നിവരാണ്​ മരിച്ചത്​. കൊല്ലപ്പെട്ട മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതേ തുടർന്ന്​ പ്രദേശത്തെ സ്​കുളുകളും,കോളജുകളും അടച്ചു.

ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഇൗ മൂന്ന്​ പേരും സുരക്ഷസേനക്ക്​ ​ നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്​ സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തിലാണ്​ മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെട്ടത്​. ഇവരിൽ നിന്ന്​ എ.കെ 47 ഉൾപ്പടെ പിടിച്ചെടുത്തിട്ടു​ണ്ടെന്ന്​ സുരക്ഷസേന അറിയിച്ചു. 

സൗരയിലെ പൊലീസ്​ പോസ്​റ്റ്​ അക്രമം നടത്തിയവരാണ്​ കൊല്ലപ്പെട്ടവരെന്ന്​ അധികൃതർ അറിയിച്ചു. സൗരയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ്​ കോസ്​റ്റബിൾ കൊല്ലപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmiranantnagmalayalam newsTerrorist Killed
News Summary - 3 Terrorists Killed In South Kashmir's Anantnag; Schools, Colleges Closed-India news
Next Story