പൊലീസുകാരനെ വധിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു
text_fieldsശ്രീനഗര്‍: ജമ്മു-കശ്മീരിൽ പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് ഭീകരർ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുല്‍ഗാമിൽ കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താനിയാണ്. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നതിന് പിന്നാലെയാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പൊലീസുകാരെൻറ വീടുള്ള റദ്വാനിയിലായിരുന്നു ഏറ്റുമുട്ടല്‍. സൈനികരിൽ ആർക്കും പരിക്കില്ലെന്ന് സേനാവക്താവ് അറിയിച്ചു. സുഹൈൽ അഹ്മദ് ദർ, റഹാൻ, പാകിസ്താൻ സ്വദേശി മ്വാവിയ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് എ.കെ 47 തോക്കടക്കമുള്ള ആയുധങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു.
ഇൻറലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടന്ന തിരച്ചിലിനിടെ സുരക്ഷസേനക്കു നേരെ തീവ്രവാദികള്‍ വെടിയുതിർത്തു. സി.ആർ.പി.എഫ്, കരസേന, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപറേഷന്‍ നടത്തുന്നത്. സൈനികനടപടിക്കിടെ സുരക്ഷസേനക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായി വാർത്തയുണ്ട്. ഏറ്റുമുട്ടല്‍ വൈകിയും തുടർന്നു.
രണ്ടുദിവസം മുമ്പാണ് പൊലീസുകാരനായ മുഹമ്മദ് സലീം അഹമ്മദ് ഷായെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മൃഗീയമായി ആക്രമിച്ച ശേഷമാണ് ഇദ്ദേഹത്തെ കൊന്നത്. തുടർന്ന് ശനിയാഴ്ച മൃതദേഹം കണ്ടെത്തി. അതിനിടെ, അതിർത്തി മുറിച്ചുകടന്ന പാക് തീവ്രവാദിയെന്ന് സംശയിക്കുന്ന ആളെ അതിർത്തി രക്ഷ സേന വധിച്ചു. ഞായറാഴ്ച രാവിലെ ഏഴിനാണ് സംഭവം. സൈന്യത്തിെൻറ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകടന്നപ്പോൾ വെടിയുതിർക്കുകയായിരുന്നു. ഭീകരർക്കുള്ള വഴികാട്ടിയാണ് ഇയാളെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.