മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; മൂന്ന് മരണം
text_fieldsപാൽഘട്: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാട്റിയിലുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പാൽഘട് ജില്ലയിൽ ബോയ്സർ മേഖലയിലുള്ള താരാപുർ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കെമിക്കൽ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
തുണി വ്യവസായത്തിനു വേണ്ട ഗമ്മ ആസിഡ് നിർമിക്കുന്ന യൂനിറ്റിലാണ് സ്ഫോടനം നടന്നത്. ആസിഡ് ഉണ്ടാക്കുന്നതിനായി കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസലിൽ വെച്ച് സോഡിയം സൾഫേറ്റും അമോണിയയും തമ്മിൽ യോജിപ്പിക്കുന്നതിനിടെയാണ് അപകടം.
റിയാക്ടർ വെസലിലെ സമ്മർദം മൂലമാണ് സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ മരിച്ച തൊഴിലാളികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെന്ന് പാൽഘട് പൊലീസ് വക്താവ് സചിൻ നവാദ്കർ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ 18 തൊഴിലാളികൾ ഫാക്ടറിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.