ആധാർ കാർഡ് ഉള്ളവർക്ക് സർക്കാർ പണം നൽകുമെന്ന് യൂട്യൂബ് ചാനൽ; വ്യാജവാർത്തയെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ബാങ്ക് അക്കൗണ്ടോ ആധാർകാർഡോ ഉള്ളവർക്ക് സർക്കാർ പണം നൽകുമെന്നടക്കമുള്ള വ്യാജവാർത്തകൾ നൽകിയ മൂന്ന് യുട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ. ന്യൂസ് ഹെഡ് ലൈൻസ്, സർക്കാരി അപ്ഡേറ്റ്സ്, ആജ്തക്ക് ലൈവ് എന്നീ യൂട്യൂബ് ചാനലുകളാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂനിറ്റ് കണ്ടെത്തിയത്. 33ലഷം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലുകളാണിവ.
ഈ ചാനലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇലക്ട്രാണിക് വോട്ടിങ് മെഷീൻ എന്നിവയെക്കുറിച്ച് തെറ്റായ വാർത്തകളും വിഡിയോകളും നൽകുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. ഭാവിയിൽ ബാലറ്റ് സംവിധാനം തിരികെകൊണ്ടുവരും, ബാങ്ക് അക്കൗണ്ടോ ആധാർകാർഡോ ഉള്ളവർക്ക് സർക്കാർ പണം നൽകും തുടങ്ങിയ വ്യാജവാർത്തകൾ ഈ യൂട്യൂബ് ചാനലുകൾ നൽകിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.
യൂട്യൂബ് ചാനലുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ടി.വി ചാനലുകളുടെ ലോഗോകളും പ്രശസ്ത മാധ്യപ്രവർത്തകരുടെ ചിത്രങ്ങളും ഉപയോഗിക്കുന്നതായും പ്രസ്താവനയിലുണ്ട്. വ്യാജവാർത്തകൾ തടയുന്നതിനായി കഴിഞ്ഞ ഒരുവർഷത്തിനിടെ നൂറിലധികം യൂട്യൂബ് ചാനലുകൾ വാർത്താവിതരണ മന്ത്രാലയം വിലക്കിയതായും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.