6-7 മാസങ്ങൾക്കുളളില്‍ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍- കേന്ദ്ര ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: അടുത്ത 6-7 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 30 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.
തദ്ദേശീയമായി കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ഇന്ത്യൻ ഗവേഷകരും ആരോഗ്യ വിദഗ്ധരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകുന്നതിന് അടുത്തെത്തിയതായി അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഒരു കോടി കോവിഡ് കേസുകൾ പൂർത്തിയായതിന്‍റെ പശ്ചാത്തലത്തിലാണ് ഹർഷ് വർധൻ മന്ത്രിമാരുടെ യോഗം വിളിച്ചത്.
പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയാണ് കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഒരു കോടിയായത് ചൂണ്ടിക്കാട്ടുന്നതെന്ന് മന്ത്രി പറഞ്ഞു. 95.5 ലക്ഷം പേർ രോഗമുക്തരായത് ഇന്ത്യയുടെ നേട്ടമാണ്. 95.46 ശതമാനം രോഗമുക്തിയാണ് ഇന്ത്യയിലുള്ളത്. ഇത് ലോകത്തിലെ തന്നെ ഉയർന്ന നിരക്കാണ്. രാജ്യത്തെ കോവിഡ് വ്യാപനം രണ്ടുശതമാനമായി കുറഞ്ഞിട്ടുണ്ട്. മരണനിരക്ക് ലോകത്തെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. നിലവിൽ 1.45 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. എങ്കിലും കോവിഡ് തടയുന്നതിനുള്ള മുൻകരുതലുകൾ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.