30കാരിയായ മോഡൽ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തനിലയിൽ
text_fieldsമുംബൈ: നഗരത്തിലെ ഹോട്ടൽ മുറിയിൽ മോഡൽ ആത്മഹത്യ ചെയ്തനിലയിൽ. ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അന്ധേരിയിലെ ഹോട്ടൽ മുറിയിലെ ഫാനിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യമുന നഗർ സ്വദേശിയായ യുവതി ബുധനാഴ്ചയാണ് ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ, രാവിലെ അവർക്ക് ഭക്ഷണം കൊടുക്കാനെത്തിയ ജീവനക്കാർ വിളിച്ചിട്ടും പ്രതികരണമുണ്ടാവാത്തതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
പിന്നീട് പൊലീസെത്തി മറ്റൊരു കീ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മോഡലിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.