േബാഫേഴ്സിനുശേഷം ആദ്യമായി 145 പീരങ്കി തോക്കുകൾ ഇന്ത്യയിലേക്ക്
text_fieldsന്യൂഡൽഹി: വിവാദമായ ബോഫേഴ്സ് തോക്കിടപാട് നടന്ന് മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ സൈന്യം വീണ്ടും വലിയ തോക്കുകൾ വാങ്ങുന്നു. ഇത്തവണ അമേരിക്കയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങുന്നത്.
145 എം777അൾട്രാ ലൈറ്റ് പീരങ്കി തോക്കുകളാണ് വാങ്ങുന്നത്. അതിൽ ആദ്യ രണ്ട് തോക്കുകൾ ഇൗ ആഴ്ച അവസാനം എത്തുമെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവ ജൂണിൽ ഇന്ത്യയിലെത്തും.
ഫോറിൻ മിലിറ്ററി സെയ്ൽ വഴി 145 എം777 പീരങ്കി തോക്കുകൾ വാങ്ങാമെന്ന് നവംബർ 30 നാണ് യു.എസുമായി ഇന്ത്യ കരാറുണ്ടാക്കിയത്. നവംബർ 17 ന്കേന്ദ്ര മന്ത്രി സഭ കരാർ അംഗീകരിക്കുകയും 30ന് ഒപ്പുവെക്കുകയുമായിരുന്നു. 737മില്യൺ ഡോളറിെൻറ കരാറാണ് ഒപ്പു വെച്ചത്.
145 തോക്കുകളിൽ 25എണ്ണം ബ്രിട്ടീഷ് കമ്പനിയായ ബി.എ.ഇ സിസ്റ്റംസ് വിതരണം ചെയ്യും . ബാക്കിയുള്ള 120 യന്ത്രസാമഗ്രികൾ മഹീന്ദ്രകമ്പനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ വച്ച് യോജിപ്പിക്കും.
1980കളുടെ പകുതിയിൽ സ്വീഡനിലെ ബോഫോഴ്സ് കമ്പനിയുടെ തോക്കുകളാണ് ഇന്ത്യ അവസാനമായി വാങ്ങിയിരുന്ന പീരങ്കികൾ. വൻ തുക നൽകി ആയുധങ്ങൾ വാങ്ങാൻ ഇന്ത്യൻ രാഷ്ട്രീയകാർക്കും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും കൈക്കൂലി നൽകിയതും മറ്റും പുറത്തുവന്നിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്സ് അഴിമതിക്ക് ശേഷം ആദ്യമായാണ് പുറത്തുനിന്ന് വൻ ആയുധ ശേഖരം ഇന്ത്യ വാങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.