രോഗിയായ സഹപ്രവർത്തക അവധി കിട്ടാതെ മരിച്ചു; ബിഹാറിൽ പൊലീസ് ട്രെയിനി കലാപം
text_fieldsപട്ന: സഹപ്രവർത്തകയുടെ മരണത്തിൽ പ്രതിഷേധിച്ച് ബിഹാറിൽ ട്രെയിനി പൊലീസുകാരുടെ കലാപം. ഡെങ്കിപ്പനി ബാധിച്ച സഹപ്രവർത്തക മരിക്കാനിടയായത് അവധി നിഷേധിച്ച് ജോലി ചെയ്യിപ്പിച്ചതിനാലാണെന്ന് ആരോപിച്ചാണ് 400ഒാളം വരുന്ന വനിതകളടക്കമുള്ള പൊലീസുകാർ നഗരത്തിലെ പൊലീസ് ലെയ്നിൽ അഴിഞ്ഞാടിയത്.
ഉന്നത പൊലീസുകാർക്കു നേരെ ഇവരുടെ കൈയേറ്റവുമുണ്ടായി. മുതിർന്ന പൊലീസുകാർ താമസിക്കുന്ന ബുദ്ധ കോളനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോദിപ്പൂർ ശനിയാഴ്ച പകൽ നാല് മണിക്കൂറോളം കലാപാന്തരീക്ഷത്തിലമർന്നു. ൈകയിൽ കിട്ടിയതെല്ലാം തകർത്ത് മുന്നേറിയ സമരക്കാർ പൊലീസ് വാഹനങ്ങൾ മറിച്ചിടുകയും ഉദ്യോഗസ്ഥരുടെ വീടുകളിൽ കയറി അതിക്രമം നടത്തുകയും ചെയ്തു. പ്രക്ഷോഭകരെ സമാശ്വസിപ്പിക്കാനെത്തിയ ഡി.എസ്.പി മുഹമ്മദ് മഷ്ലുദ്ദീൻ, സിറ്റി, റൂറൽ, ഇൗസ്റ്റ്, സെൻട്രൽ എസ്.പിമാർ അടക്കമുള്ളവരെ പ്രതിേഷധക്കാർ കൈയേറ്റം ചെയ്തു.
പൊലീസുകാരിയായ സവിത പഥക് (22) ആണ് ബുധനാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി ഡെങ്കിപ്പനി ബാധിതയായിരുന്ന ഇവർക്ക് ഡി.എസ്.പി മുഹമ്മദ് മഷ്ലുദ്ദീൻ അവധി നിഷേധിെച്ചന്നും കൂടാതെ കാർഗിൽ ചൗക്കിനടുത്ത് ട്രാഫിക് ഡ്യൂട്ടി നൽകിയെന്നുമാണ് സമരക്കാരുടെ ആരോപണം.
പ്രതിഷേധം പരിധിവിട്ടതിനെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കാവൽ ഭടൻമാർ നാല് റൗണ്ട് ആകാശത്തേക്ക് െവടിവെച്ചു. പൊലീസുകാർ നഗരത്തിലെ ക്ഷേത്ര പരിസരത്തെ സി.സി.ടി.വി കാമറ തകർത്ത് അതിെൻറ ഹാർഡ് ഡ്രൈവ് എടുത്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇവർക്കെതിരെ തിരിഞ്ഞു. തുടർന്ന് ഇരു ഭാഗത്തു നിന്നും ഏറെനേരം കല്ലേറുണ്ടായി. ഇതിൽ 10 പേർക്ക് പരിക്കേറ്റു. ഡി.എസ്.പി മഷ്ലുദ്ദീെൻറ കുടംബാംഗങ്ങളേയും ട്രെയിനി പൊലീസുകാർ കൈയേറ്റം ചെയ്തു.
ട്രെയിനി പൊലീസുകാർക്ക് ഇതുവരെ ഒൗദ്യോഗിക പരിശീലനം നൽകിയിട്ടില്ലെന്നും മറ്റാരോ ഇവരെ ഉപയോഗിച്ച് ആക്രമണം നടത്തിക്കുകയായിരുന്നുവെന്നും സംസ്ഥാന പൊലീസ് ഡി.ജി.പി കെ.എസ്. ദ്വിവേദി ഡൽഹിയിൽ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സംഭവത്തെപ്പറ്റി വിശദ റിപ്പോർട്ട് നൽകാൻ അദ്ദേഹം ഡി.െഎ.ജി രാജേഷ് കുമാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.